അർജുൻ-സുകുമാർ കൂട്ടുകെട്ടിൽ പിറന്ന പുഷ്പ 1 ന്റെ രണ്ടാം ഭാഗം റിലീസ് നാളെയാണ്. റിലീസിന് മുന്നോടിയായി വൻ പ്രൊമോഷനാണ് അണിയറ പ്രവർത്തകർ നടത്തുന്നത്.
ബീഹാർ, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ വലിയ പരിപാടിയായിരുന്നു നടത്തിയത്. സംവിധായകൻ സുകുമാർ, നിർമാതാവ്, അല്ലു അർജുൻ, രശ്‌മിക മന്ദാന തുടങ്ങിയവരെല്ലാം പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ ഒരൊറ്റ പ്രൊമോഷനിൽ പോലും ഫഹദ് ഫാസിൽ ഉണ്ടായിരുന്നില്ല എന്ന കാര്യമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
പുഷ്പയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ഫഹദ് ഫാസിൽ പ്രൊമോഷൻ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്നു എന്ന കാര്യം തെലുങ്ക് മാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
കൊച്ചിയിൽ നടന്ന പ്രെമോഷന് പോലും ഫഹദ് എത്താത്തത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഫഹദ് ഫാസിൽ പുഷ്പ ടീമുമായി എന്തോ പ്രശ്നത്തിൽ ആണ് എന്നും സ്വരച്ചേർച്ച ഇല്ലെന്നുമൊക്കെയാണ് ആരാധകരുടെ അഭ്യൂഹങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്