നടിയും ബിഗ്ബോസ് മത്സരാർത്ഥിയുമായ ഓവിയയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതിയുമായി താരം. താരത്തിന്റേതെന്ന് കരുതുന്ന തരത്തിലുളള വീഡിയോ കഴിഞ്ഞ ആഴ്ചയോടെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. താരം ഇമെയിലിലൂടെ ആണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.
ചെന്നൈയില്‍ താമസിക്കുന്ന ഓവിയയുടെ സ്വകാര്യതയെ ഹനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതോടെ തൃശൂർ സിറ്റി സൈബ്രർ ക്രൈം പൊലീസ് മൂന്ന് വീഡിയോകള്‍ നീക്കം ചെയ്തു. വീഡിയോകള്‍ അപ്‌ലോഡ് ചെയ്തവരെ ഉടൻ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിനുപിന്നില്‍ ഓവിയയുടെ മുൻ സുഹൃത്തായ താരിഖ് എന്ന യുവാവാണെന്ന തരത്തിലുളള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ പക തീർക്കാനുള്ള ശ്രമമാണെന്നും താരിഖിന്റെ കൈവശം പല സ്ത്രീകളുടെയും മോർഫ് ചെയ്ത ദൃശ്യങ്ങളുണ്ടെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ