തെലുങ്കിൽ അഭിനയത്തിലൂടെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്ന നടിയാണ് ഇലിയാന ഡിക്രൂസ്. പതിനഞ്ച് വർഷത്തിലേറെയായി സിനിമാ ലോകത്ത് സജീവമായിരുന്ന നടി കുറച്ചുകാലമായി തെലുങ്ക് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
രണ്ട് തവണ പ്രണയം പരാജയപ്പെട്ടെങ്കിലും അടുത്തിടെയാണ് താൻ അമ്മയായതെന്ന് ഇലിയാന വെളിപ്പെടുത്തി. അതിന് ശേഷം തൻ്റെ കുട്ടിയെയും കുട്ടിയുടെ അച്ഛനെയും നടി പുറംലോകത്തിന് പരിചയപ്പെടുത്തി.
ഇല്യാനയുടെ ഒട്ടുമിക്ക സിനിമകളിലും താരത്തിന്റെ അരക്കെട്ടിന് പ്രാധാന്യം നല്‍കിയിരുന്നു. അങ്ങനെയൊരു സിനിമ ഇല്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. അത്തരത്തിലാണ് ഇല്യാന വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നത്. മാത്രമല്ല പലപ്പോഴും ഇല്യാനയുടെ അരക്കെട്ടിനെക്കുറിച്ചു വലിയ ചർച്ചകളും നടക്കാറുണ്ടായിരുന്നു.
നടിയുടെ മെലിഞ്ഞ അരക്കെട്ട് വിവരിച്ച് കൊണ്ടുള്ള പാട്ടുകള്‍ പോലും സിനിമകളില്‍ ഉണ്ടായിരുന്നു . അതിനെക്കുറിച്ച് നടി മുമ്ബു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
പലപ്പോഴും സംവിധായകന്മാർ എന്റെ അരക്കെട്ടില്‍ മാത്രം ഫോക്കസ് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇക്കാര്യം പിന്നീട് എനിക്കു തുറന്ന് പറയേണ്ടി വന്നു. എല്ലാ സിനിമകളിലും എന്റെ അരക്കെട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഞാൻ വളരെ ദുഃഖിതയുമായിരുന്നു. എന്റെ ഉള്ളില്‍ മറ്റൊന്നുമില്ലെന്ന മട്ടില്‍ ഇവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നെ ഏറെ വേദനിപ്പിച്ചു. പലതവണയായി ഇത് തന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് തന്നെ നാണം തോന്നി- ഇല്യാന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്