ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായിരുന്നു ധൂം. ചിത്രം അതിന്റെ 20-ാം വാർഷികം ഈകഴിഞ്ഞ ചൊവ്വാഴ്ചയാണ് ആഘോഷിച്ചത്. ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര, ഇഷാ ഡിയോൾ, റിമി സെൻ എന്നിവർ അഭിനയിച്ച 2004-ലെ ചിത്രം മികച്ച ആക്ഷൻ സീക്വൻസുകളും അവിസ്മരണീയമായ രംഗങ്ങളും കൊണ്ട് ബോളിവുഡിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചിരുന്നു.
ചിത്രത്തിൽ ഷീനയായി വേഷമിട്ട ഇഷ ഡിയോൾ തൻ്റെ ബോൾഡ് ബിക്കിനി സീനിലൂടെ ഒറ്റരാത്രികൊണ്ട് ശ്രദ്ധേയയായിരുന്നു. ഈ വേഷം അക്കാലത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.
അതേസമയം അടുത്തിടെ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ, താൻ ഒരിക്കലും ഈ ചിത്രത്തിനായി ഓഡിഷൻ ചെയ്തിട്ടില്ലെന്നും പകരം ഒരു ലുക്ക് ടെസ്റ്റിന് വിധേയനായെന്നും ആണ് ഇഷ വ്യക്തമാക്കിയത്.
വേഷത്തിന് യോജിച്ച രീതിയിൽ ശരീരം രൂപാന്തരപ്പെടുത്താൻ അണിയറ പ്രവർത്തകർ ആറ് മാസത്തെ സമയം അനുവദിച്ചു. ഇതിനായി ഞാൻ ഒരുപാട് വർക്ക് ഔട്ട് ചെയ്തു എന്നും ഇഷ പറഞ്ഞു. തൻ്റെ കരിയറിലെ നിർണായകമായി മാറിയ ഏറെ ചർച്ച ചെയ്യപ്പെട്ട ബിക്കിനി രംഗത്തെയും ഇഷ പ്രതികരിച്ചു.
ഈ രംഗത്തിനായി മാതാപിതാക്കളിൽ നിന്ന് അനുവാദം തേടിയോ എന്ന ചോദ്യത്തിന് അമ്മ ഹേമമാലിനിയോട് അനുമതി തേടി എന്നും തൻ്റെ പിതാവും മുതിർന്ന നടനുമായ ധർമേന്ദ്രയോട് ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇഷ വ്യക്തമാക്കി. “അമ്മയിൽ നിന്ന് അനുവാദം വാങ്ങുന്നത് എൻ്റെ അച്ഛനിൽ നിന്ന് അനുവാദം വാങ്ങുന്നത് പോലെ തന്നെയാണ് എന്നാണ് ഇഷ വ്യക്തമാക്കിയത്.
എന്നാൽ നേരത്തെ ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ, അമ്മയോട് അനുവാദം ചോദിക്കുന്നതിൽ താൻ എത്രമാത്രം അസ്വസ്ഥയായിരുന്നു എന്ന് ഇഷ വിവരിച്ചിരുന്നു. "ഞാൻ ഏറെ ഭയപ്പെട്ടിരുന്നു,എന്നാണ് അമ്മ ഹേമമാലിനിയുടെ പ്രതികരണം തന്നെ ആശ്ചര്യപ്പെടുത്തി, ഈ രംഗവുമായി മുന്നോട്ട് പോകാൻ അമ്മ തന്നെ പ്രോത്സാഹിപ്പിച്ചു എന്നും താരം പറയുന്നു. നീ സുഹൃത്തുക്കളുമൊത്ത് പോകുമ്പോഴും അവധി ദിവസങ്ങളിലും ഇത് ധരിക്കുന്നു, അതിനാൽ ഇത് സിനിമയിൽ ധരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ അത് ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നാണ് അമ്മ പറഞ്ഞത് എന്നും ഇഷ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്