നാല് തവണ ഓസ്‌ക്കാര്‍ നോമിനേഷന്‍, രണ്ടുതവണ വിജയം. അരങ്ങേറ്റം മുതല്‍, സമര്‍പ്പണവും കഠിനാധ്വാനവും കൊണ്ട് ഹോളിവുഡിൽ തന്റേതായ പാത വെട്ടിത്തെളിച്ച നടിയാണ് എമ്മാ സ്‌റ്റോണ്‍.
കഴിഞ്ഞ ദിവസം ഓസ്‌കറില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് എമ്മ സ്റ്റോണാണ്. 'പുവര്‍ തിങ്‌സ്' എന്ന ചിത്രത്തിലെ അഭിനയമാണ് എമ്മയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
വന്‍ നേട്ടം കൊയ്തതോടെ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിട്ടാണ് താരം മാറിയിരിക്കുന്നത്. സെലിബ്രിറ്റി നെറ്റ് വര്‍ത്ത് അനുസരിച്ച്, 40 മില്യണ്‍ ഡോളറാണ് എമ്മാസ്‌റ്റോണിന്റെ ആസ്തി.
സിനിമയ്ക്ക് പുറമേ റെവ്‌ലോണ്‍, ലൂയിസ് വുട്ടണ്‍ എന്നിവയുള്‍പ്പെടെയുള്ള ആഡംബര ബ്രാന്‍ഡുകളില്‍ നിന്നും എമ്മ ഒരു വലിയ തുക സമ്പാദിക്കുന്നുണ്ട്. 2017-ല്‍, ആഡംബര ബ്രാന്‍ഡായ ലൂയി വിറ്റണിന്റെ അംബാസഡറായി എമ്മ സ്റ്റോണ്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 6 ദശലക്ഷം മുതല്‍ 10 ദശലക്ഷം ഡോളര്‍ വരെയുള്ള കരാറിലാണ് ഏര്‍പ്പെട്ടത്.
കാലിഫോര്‍ണിയയിലെ വെസ്റ്റ്വുഡില്‍ 2.3 മില്യണ്‍ ഡോളറിന്റെ വാസസ്ഥലവും മാലിബുവില്‍ അവര്‍ക്ക് 3.25 മില്യണ്‍ ഡോളറിന്റെ റാഞ്ച്-സ്‌റ്റൈല്‍ പ്രോപ്പര്‍ട്ടിയും ചില ആഡംബര സ്വത്തുക്കളുണ്ട്. മാത്രമല്ല, എമ്മ സ്റ്റോൺ ഒരു നിർമ്മാതാവ് കൂടിയായതിനാൽ, അതിൻ്റെ വരുമാനം തീർച്ചയായും ശമ്പളത്തിന് പുറമെ അവളുടെ ആസ്തി വർദ്ധിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്