ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് ഡിമെൻഷ്യ രോഗത്തോട് പോരാടുകയാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ എമ്മാ ഹെമിംഗ് ഒരു വലിയ തീരുമാനം എടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബ്രൂസിനെ കുടുംബവീട്ടിൽ നിന്ന് വേറെ, ശാന്തമായ ഒരു വീട്ടിലേക്ക് മാറ്റി എന്നതാണ് ആ നിർണായക തീരുമാനം.
ഡിമെൻഷ്യ രോഗമുള്ള ബ്രൂസിന് സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷം വേണമെന്ന് ആണ് ഇതിന് കാരണമായി എമ്മ വ്യക്തമാക്കുന്നത്. വീട്ടിൽ രണ്ട് കുട്ടികളായ മേബൽ (13), എവലിൻ (11) എന്നിവർ ഉണ്ടാകുമ്പോൾ, അവർക്ക് സ്വാഭാവിക ജീവിതം (പാർട്ടി, സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കൽ) എന്നിവ വേണമെന്നതിനാലും ഈ മാറ്റം ആവശ്യമായി വന്നു എന്നാണ് അവർ വ്യക്തമാക്കുന്നത്.
“ഇത് എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. പക്ഷേ ബ്രൂസ് കുട്ടികളുടെ നല്ലതിനായി ഇതു ചെയ്‌തേനെ, ബ്രൂസിനെ എവിടെ വച്ചാണ് നോക്കുക എന്നത് എന്റെ തീരുമാനമാണ്. ഇതിൽ മറ്റാർക്കും അഭിപ്രായം പറയാൻ സാധിക്കില്ല” എന്നാണ് എമ്മ വ്യക്തമാക്കുന്നത്. താരത്തിനെ പുതിയ സ്ഥലത്തേയ്ക്ക് മാറ്റിയതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിന് പിന്നാലെ ആണ് എമ്മ വിശദീകരണവുമായി രംഗത്ത് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്