പ്രശസ്ത ബ്രിട്ടീഷ് ഗായകനും സംഗീതസംവിധായകനുമായ എൽട്ടൺ ജോൺ തൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി വെളിപ്പെടുത്തൽ.
ലണ്ടനിലെ വെസ്റ്റ് എൻഡിൽ 'ദ ഡെവിൾ വെയർസ് പ്രാഡ' എന്ന സംഗീത പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് ഗായകൻ തൻ്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.
‘എനിക്ക് ഒരുപാട് പ്രിവ്യൂകളിൽ വരാൻ കഴിഞ്ഞില്ല. കാരണം, നിങ്ങൾക്കറിയാവുന്നതുപോലെ, എൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. അതിനാൽ എനിക്ക് കാണാൻ പ്രയാസമാണ്. പക്ഷേ എനിക്ക് ഇത് കേൾക്കാൻ ഇഷ്ടമാണ്, ഞാൻ ഈ രാത്രി നന്നായി ആസ്വദിച്ചു'.- ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഒരഭിമുഖത്തിലും അണുബാധയെത്തുടർന്ന് തനിക്ക് കാഴ്ച നഷ്ടപ്പെട്ട വിവരം ഗായകൻ പങ്കുവച്ചിരുന്നു. ‘നിർഭാഗ്യവശാൽ എന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ജൂലൈയിലാണ് അണുബാധയുണ്ടായത്.
നാലു മാസമായി വലത് കണ്ണിൽ ഇരുട്ട് മാത്രമേയുള്ളു. ഇടത് കണ്ണിനും പല പ്രശ്നങ്ങളുണ്ട്. സ്റ്റുഡിയോയിൽ പോയി റെക്കോർഡിങ് കാണാൻ കഴിയില്ല, വരികൾ വായിക്കാനാവുന്നില്ല, യാതൊന്നും കാണാൻ കഴിയുന്നില്ല’, - എൽട്ടൺ ജോണ്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്