ഓപ്പൺഎഐയുമായുള്ള ആപ്പിളിൻ്റെ പങ്കാളിത്തം; പരിഹസിക്കാൻ തമിഴ് സിനിമയിൽ നിന്നുള്ള മീമുമായി എലോൺ മസ്ക് 

JUNE 12, 2024, 11:56 AM

ചാറ്റ്‌ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐയുമായുള്ള ആപ്പിളിൻ്റെ പങ്കാളിത്തത്തിൽ ടെസ്‌ല സിഇഒ എലോൺ മസ്‌ക് അസ്വസ്ഥനാണെന്ന് റിപ്പോർട്ടുകൾ. "അസ്വീകാര്യമായ സുരക്ഷാ ലംഘനം" എന്നാണ് പുതിയ നീക്കത്തെ മസ്ക് വിശേഷിപ്പിച്ചത്. ടെസ്‌ല, സ്റ്റാർലിങ്ക്, സ്‌പേസ് എക്‌സ്, മറ്റ് കമ്പനികൾ എന്നിവയിൽ ആപ്പിൾ ഉപകരണങ്ങൾ നിരോധിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ആപ്പിൾ-ഓപ്പൺ എഐ ഇടപാടിനെ വിമർശിക്കുന്ന പോസ്റ്റുകളിലൊന്നിൽ, മസ്‌ക് ഒരു ഇന്ത്യൻ മീം പങ്കിട്ടു. ഇതാണ് ഇപ്പോ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. "ഇൻ്റലിജൻസ് എങ്ങനെ പ്രവർത്തിക്കുന്നു" എന്നെഴുതിയ ഫോട്ടോയുടെ തലക്കെട്ടിനൊപ്പമാണ് ഒരു ഇന്ത്യൻ ചിത്രത്തിന്റെ മീം മസ്‌ക്  ഷെയർ ചെയ്തിരിക്കുന്നത്. 

അതേസമയം ആപ്പിൾ ഓപ്പൺഎഐയെ ആശ്രയിക്കേണ്ടി വരുന്നത് അസംബന്ധമാണെന്ന് മസ്‌ക് പറഞ്ഞു. "ആപ്പിളിന് സ്വന്തമായി AI നിർമ്മിക്കാനുള്ള കഴിവില്ല എന്നത് തീർത്തും അസംബന്ധമാണ്, എന്നിരുന്നാലും ഓപ്പൺഎഐ നിങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമെന്ന് ഉറപ്പ് വരുത്താൻ സാധിക്കില്ല എന്നും അദ്ദേഹം തുറന്നടിച്ചു.

നിങ്ങളുടെ ഡാറ്റ ഓപ്പൺഎഐക്ക് കൈമാറിയാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആപ്പിളിന് ഒരു സൂചനയും ഇല്ല. നിങ്ങളെ വിൽക്കുകയാണ്. ടെസ്‌ലയിൽ ആപ്പിൾ ഉപകരണങ്ങൾ നിരോധിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam