ന്യൂയോർക്ക്: സ്പേസ് എക്സ് സി.ഇ.ഒ ഇലോണ്‍ മസ്കിനെതിരെ ലൈംഗികാരോപണവുമായി ജീവനക്കാർ. ഇന്റേണുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ ആവശ്യപ്പെട്ടുവെന്നും ഉള്ള ഗുരുതര ആരോപണം ആണ് മസ്കിനെതിരെ പുറത്തു വരുന്നത്.
അതേസമയം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പകരമായി കുതിരയെ നല്‍കാമെന്ന് മസ്ക് വാഗ്ദാനം ചെയ്തതായി സ്പേസ് എക്സ് ഫ്ലൈറ്റ് അറ്റൻഡൻ്റ് നേരത്തെ ആരോപിച്ചിരുന്നു. ദി വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വനിതാ ജീവനക്കാരെ അസ്വസ്ഥരാക്കുന്ന തരത്തിലുള്ള തൊഴില്‍ സംസ്കാരം ഇയാള്‍ വളർത്തിയെടുത്തുവെന്നും റിപ്പോർട്ടില്‍ ആരോപിക്കുന്നു.
2013-ല്‍ സ്പേസ് എക്സില്‍ നിന്നും രാജിവെച്ച ജീവനക്കാരിയും മസ്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ മസ്ക് ആവശ്യപ്പെട്ടതായാണ് ഇവർ ആരോപിക്കുന്നത്. ജനസംഖ്യ കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ലോകം അഭിമുഖീകരിക്കുമ്ബോള്‍ ഉയർന്ന ഐ.ക്യു. ഉള്ളവർ കൂടുതല്‍ സന്താനോല്പാദനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞതായും ജീവനക്കാരി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്