ചെന്നൈ: തമിഴ് നടൻമാരായ ശ്രീകാന്തിനും കൃഷ്ണകുമാറിനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ചെന്നൈയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോടീസിൽ നിർദ്ദേശം എന്നാണ് ലഭിക്കുന്ന വിവരം.
ഈ മാസം 28ന് ശ്രീകാന്തിനോടും 29ന് കൃഷ്ണകുമാറിനോടും ഇഡി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കള്ളപ്പണ നിയമപ്രകാരമാണ് നടപടി. മാസങ്ങൾക്ക് മുൻപ് ലഹരിമരുന്നുകേസിൽ ഇരുവരെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിയുടെ ഈ നീക്കം. നിയമവിരുദ്ധമായി പണം സമ്പാദിച്ചു, കൊക്കെയ്‌ൻ ഉപയോഗിച്ചു എന്നിവയിലടക്കം ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് പ്രസാദിൽ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പൊലീസ് അന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈയിലെ ഒരു ബാറിലുണ്ടായ അടിപിടിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ പ്രസാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലർക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
