മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സൗബിൻ ഷാഹിർ. അടുത്തകാലത്ത് 200 കോടി ക്ലബ്ബില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ ചിത്രത്തിന്റെ നിർമാതാക്കളില്‍ സൗബിനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നും ചിത്രം നിർമ്മിക്കുന്നതിനിടയിൽ കള്ളപ്പണ ഇടപാടുകള്‍ ഇവർ നടത്തിയിട്ടുണ്ടോ എന്ന് ഈ ഡി അന്വേഷിക്കും എന്നുമാണ് പുറത്തു വരുന്ന വിവരം.
ഈ അന്വേഷണത്തിന്റെ ഭാഗമായി നടൻ സൗബിൻ അടക്കമുള്ള വരെ ഈ ഡി ചോദ്യം ചെയ്യും എന്നും റിപ്പോർട്ടുകൾ ഉണ്ട്. നടൻ സൗബിൻ ഷാഹിറിനും പിതാവ് ബാബു ഷാഹിറിനും ആന്റണിക്കും ഒക്കെ ഇ ഡി ഹാജരാകുവാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
എന്നാൽ ഇവർ മൂന്നുപേരും ചോദ്യം ചെയ്യലിന് ഹാജരായി ഇല്ല എന്നും റിപോർട്ടുകൾ ഉണ്ട്. എന്നാൽ വിഷയത്തിൽ സൗബിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്