വിവിധ ഭാഷകളിലായി നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് ഇളയരാജ. മുമ്പ് അദ്ദേഹം സംഗീതം നല്‍കിയ 4500 ഗാനങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് എക്കോ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ.
പ്രതിഫലം കൈപ്പറ്റിയതിന് ശേഷം സംഗീത സംവിധായകന് പാട്ടുകളുടെമേൽ അവകാശമില്ലെന്ന് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ ഹർജിയിൽ പറയുന്നു. 1970 നും 1990 നും ഇടയില്‍ രചിച്ച ഗാനങ്ങളുടെ പകര്‍പ്പവകാശം ഇളയരാജയ്ക്ക് നല്‍കാനാവില്ല.
കാരണം അവയുടെ അവകാശം നിലനിര്‍ത്തിയിട്ടില്ല. മത്രമല്ല, എ ആര്‍ റഹ്മാന്‍ ഇത്തരത്തില്‍ ആദ്ദേഹത്തിന്റെ പാട്ടുകളുടെ പകര്‍പ്പവകാശം നേടിയെടുത്തത് പ്രത്യേകമായി കരാറുണ്ടാക്കിക്കൊണ്ടാണ്. ഇളയരാജയുടെ കാര്യത്തില്‍ അങ്ങനെയൊരു കാരറില്ലെന്നും ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും ഓടുവിലായി മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലും തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗപ്പെടുത്തിയെന്ന് ചൂണ്ടികാണിച്ച് ഇളയരാജ രംഗത്തെത്തിയിരുന്നു. സിനിമയില്‍ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്