ഷാരൂഖ് ഖാൻ മുതൽ രൺബീർ വരെ; '2 സ്റ്റേറ്റ്സ്' നിരസിച്ച താരങ്ങൾ 

APRIL 24, 2024, 2:01 PM

ബോളിവുഡിലെ  വാണിജ്യപരമായി വിജയിച്ച ചിത്രങ്ങളിലൊന്നായിരുന്നു  2014-ൽ പുറത്തിറങ്ങിയ 2 സ്റ്റേറ്റ്സ്.  അഭിഷേക് വർമ്മൻ സംവിധാനം ചെയ്ത് കരൺ ജോഹറും സാജിദ് നദിയാദ്‌വാലയും ചേർന്ന് നിർമ്മിച്ച ചിത്രമാണിത്.

ചേതൻ ഭഗതിൻ്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ  അർജുൻ കപൂർ , ആലിയ ഭട്ട് എന്നിവരോടൊപ്പം അമൃത സിംഗ് , റോണിത് റോയ് , രേവതി , ശിവ് കുമാർ സുബ്രഹ്മണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

എന്നാൽ ചിത്രത്തിനായി സംവിധായകൻ  ആദ്യം സമീപിച്ചത്  ഷാരൂഖ് ഖാൻ, സെയ്ഫ് അലി ഖാൻ, രൺബീർ കപൂർ എന്നിവരെയായിരുന്നു. എന്നാൽ ഇവർ ഓഫർ നിരസിച്ചതോടെയാണ് വേഷം അർജുൻ കപൂറിലെത്തുന്നത്.

vachakam
vachakam
vachakam

ഈയിടെയാണ് ചിത്രം പത്താം വാർഷികം ആഘോഷിച്ചത്. അർജുൻ കപൂറിനെ കാസ്റ്റുചെയ്യുന്നതിന് മുമ്പ്, നിർമ്മാതാവ് സാജിദും എഴുത്തുകാരൻ ചേതൻ ഭഗത്തും ആദ്യം നായകനായി സെയ്ഫ് അലി ഖാനെയാണ്  പരിഗണിച്ചത്. ചില  കാരണങ്ങളാൽ, അദ്ദേഹം ഓഫർ നിരസിച്ചു,പിന്നാലെ ഷാരൂഖ് ഖാനെ സമീപിച്ചെങ്കിലും അദ്ദേഹവും നിരസിക്കുകയായിരുന്നു. പിന്നീട്, രൺബീർ കപൂറിനെ  വേഷത്തിനായി സമീപിച്ചെങ്കിലും അദ്ദേഹവും  ഓഫർ നിരസിച്ചു, തുടർന്ന് കരൺ ജോഹർ അർജുൻ കപൂറിൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു.

എങ്കിലും ചിത്രം ഹിറ്റായിരുന്നു. ഇന്ത്യയിൽ 105 കോടി രൂപ 2 സ്റ്റേറ്റ്സ് നേടി. ഇത് ലോകമെമ്പാടുമായി 175 കോടി രൂപ നേടിയതായി റിപ്പോർട്ട്  പറയുന്നു.  കൂടാതെ 60-ാമത് ഫിലിംഫെയർ അവാർഡിൽ , മികച്ച സിനിമ , മികച്ച സംവിധായകൻ (വർമ്മൻ), മികച്ച സഹനടൻ (റോയ്), മികച്ച സഹനടി (സിംഗ്) എന്നിവയുൾപ്പെടെ 8 നോമിനേഷനുകൾ ചിത്രത്തിന്  ലഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam