മലയാളികളുടെ പ്രിയ യുവതാരമായ നസ്‌ലെന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയ ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധനേടുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ദുൽഖർ നസ്‌ലെന് പിറന്നാൾ ആശംസകൾ നേർന്നത്.
“ഡാ കൊച്ചു ചെറുക്കാ, പിറന്നാൾ ആശംസകൾ ചക്കരെ!! മികച്ചൊരു ദിനവും വർഷവും നേരുന്നു” എന്നാണ് ദുൽഖർ കുറിച്ചത്. നിമിഷങ്ങൾക്കകം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരുടെയും സൗഹൃദം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുകയും ചെയ്തു.
നേരത്തെ ‘ലോക’യുടെ തെലുങ്ക് പ്രീ-റിലീസ് ചടങ്ങിനിടെ നസ്‌ലെനെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, ദുൽഖറിനും ടൊവിനോ തോമസിനുമൊപ്പമുള്ള ചിത്രം നസ്‌ലെൻ പങ്കുവെച്ചപ്പോൾ “എടാ സൂപ്പർസ്റ്റാറെ...” എന്ന കമന്റുമായി ദുൽഖർ എത്തിയതും ആരാധകർ ഏറ്റെടുത്തിരുന്നു.
അതേസമയം, നസ്‌ലെൻ നായകനായി എത്തിയ ‘മോളിവുഡ് ടൈംസ്’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 15 കോടിയിലധികം രൂപയുടെ കളക്ഷൻ നേടിയതായി റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
