സിനിമയിലെ തന്റെ ഗുരു ആരാണെന്ന ചോദ്യത്തിന് ദുൽഖർ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ആദ്യത്തെ ഗുരു മമ്മൂട്ടി ആണെന്നും അതിന് മാറ്റമില്ലെന്നും, പിന്നീട് താൻ ഗുരു സ്ഥാനത്ത് കാണുന്നത് സംവിധായകൻ അൻവർ റഷീദിനെ ആണെന്നും ദുൽഖർ പറയുന്നു.
"ആദ്യത്തെ ഗുരു അച്ഛൻ തന്നെയാണ്. അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല. പിന്നെ സ്കൂളിലും കോളേജിലുമൊക്കെ എന്നെ പഠിപ്പിച്ച അധ്യാപകർ. പിന്നീട് സംവിധായകൻ അൻവർ റഷീദാണ്.
ഉസ്താദ് ഹോട്ടൽ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും എന്റെ ഗുരുവായും മെന്ററായും ഞാൻ കണക്കാക്കുന്നയാളാണ് അമ്പുക്ക. ഇപ്പോഴും ഓരോ പടത്തിന്റെയും ട്രെയ്‌ലർ റിലീസായാൽ അമ്പുക്ക അഭിപ്രായം പറയാറുണ്ട്. 'നന്നായിട്ടുണ്ട്, അടിപൊളിയാവും' എന്നൊക്കായാണ് അദ്ദേഹം പറയുന്നത്.
അന്നത്തെ ദിവസം ഞാൻ ഓക്കെയാകാൻ അത് മാത്രം മതി. എന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് ഉറപ്പാണ്." ദുൽഖർ സൽമാൻ പറഞ്ഞു. ഹോണസ്റ്റ് ടൗൺഹാൾ എന്ന മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
