മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര.
തീയറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി ആരാധകർ മുഴുവൻ കാത്തിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടനും ചിത്രത്തിന്റെ നിർമാതാവുമായ ദുൽക്കർ സൽമാൻ രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രം അടുത്തൊന്നും ഒടിടിയിൽ വരില്ലെന്നാണ് ദുൽക്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ലോക അടുത്തൊന്നും ഒടിടിയിൽ വരില്ല. വ്യാജ വാർത്തകൾ അവഗണിക്കൂ, ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കൂ! -എന്നാണ് ദുൽക്കർ സൽമാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
267 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം മലയാള സിനിമയിലെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ഇട്ട് ആഗോള ഗ്രോസർ ആയി മാറിയത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
