ട്രംപിന്റെ ജീവിതകഥ ‘ദി അപ്രന്റിസ്' കാന്‍ ഫിലിം ഫെസ്റ്റിവലില്‍

MAY 22, 2024, 12:51 PM

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ അവാര്‍ഡിനായി മത്സരിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവിത കഥ ‘ദി അപ്രന്റിസ്’.

ഡാനിഷ് സംവിധായകന്‍ അലി അബ്ബാസി സംവിധാനം ചെയ്ത ചിത്രത്തില്‍ 1970-80 കളില്‍ ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലത്തെ കുറിച്ചാണ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. ആദ്യ ഭാര്യ ഇവാനയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

vachakam
vachakam
vachakam

1989ല്‍ നടന്ന ട്രംപിന്റെയും ഇവാനയുടെയും വിവാഹമോചന നടപടികളും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. വിവാഹമോചന സമയത്ത് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഇവാന വെളിപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ആക്രമിക്കപ്പെടുകയാണ് ചെയ്‌തെന്ന് പറഞ്ഞിരുന്നു.

ഡൊണാള്‍ഡ് ട്രംപായി സെബാസ്റ്റ്യന്‍ സ്റ്റാനും ഇവാന ട്രംപായി മരിയ ബകലോവയും ആണ് വേഷമിട്ടിരിക്കുന്നത്. കനേഡിയന്‍, ഡാനിഷ്, ഐറിഷ് പിന്തുണയില്‍ നിര്‍മ്മിച്ച ചിത്രം നിരവധി വിദേശ രാജ്യങ്ങളില്‍ വിറ്റഴിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ യുഎസ് വിതരണ കരാര്‍ നേടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam