നടൻ പ്രഭാസും ബോളിവുഡ് താരം ദിഷാ പഠാനിയും ഡേറ്റിംഗിലെന്ന് അഭ്യൂഹം. കല്‍ക്കി 2898 AD എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോൾ ഇരുവരും ഡേറ്റിങ്ങിൽ ആണ് എന്നാണ് പാപ്പരാസികളുടെ നിഗമനം.
ദിഷയുടെ ഇടതു കൈയില്‍ PD എന്ന ടാറ്റൂ കണ്ടതിനെ തുടർന്നാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കാൻ തുടങ്ങിയത്. P എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പ്രഭാസിനെയെന്നാണ് നെറ്റിസണ്‍സിന്റെ വാദം. ഇതിന്റെ ചുവട് പിടിച്ചാണ് ടോളിവുഡിലെയും ബോളിവുഡിലെയും പുതിയ ചർച്ച പുരോഗമിക്കുന്നത്.
നേരത്തെ ദിഷാ പഠാനി ടൈഗർ ഷ്രോഫുമായി ഡേറ്റിംഗിലായിരുന്നെങ്കിലും അടുത്തിടെ വേർപിരിഞ്ഞിരുന്നു. അതേസമയം ഇരുവരും പ്രണയത്തിൽ ആയിരുന്നെന്നോ പിരിഞ്ഞെന്നോ താരങ്ങൾ സ്ഥിരീകരിച്ചിരുന്നില്ല.
കല്‍ക്കി 2898 AD യില്‍ റോക്സി എന്ന കഥാപാത്രമായാണ് ദിഷ എത്തിയത്. ചിത്രം മികച്ച അഭിപ്രായം നേടി ഇപ്പോൾ തീയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്