അയോദ്ധ്യ ക്ഷേത്രത്തിന്റെ 1983 മുതലുള്ള ചരിത്രം പറയുന്ന ഡോക്യുമെന്ററി ഒരുക്കാനൊരുങ്ങി പ്രിയദർശൻ. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതുപോലെ അക്ഷയ് കുമാറും പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രവും ഒരുങ്ങുകയാണ്. 2010 ല്‍ പുറത്തിറങ്ങിയ ഖട്ട മീട്ട എന്ന ചിത്രത്തിനുശേഷം പതിന്നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. ഫാന്റസി ഹൊറർ കോമഡി ഗണത്തില്‍പ്പെട്ട ചിത്രമാണ് ഇത്തവണ.
ആറ് ചിത്രങ്ങളിലാണ് പ്രിയദർശനും അക്ഷയ് കുമാറും ഒരുമിച്ചത്. അതേസമയം മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണവും ഈ വർഷം ആരംഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്