മലയാള സിനിമയെ പ്രശംസിച്ച് കാന്‍ ചലച്ചിത്രോത്സവത്തിലെ 'ഗ്രാൻഡ് പ്രി' പുരസ്കാരം സ്വന്തമാക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ൻ്റെ സംവിധായിക പായൽ കപാഡിയ.
'മലയാളത്തിൽ പലതരം സിനിമകൾ പുറത്തിറങ്ങുന്നുണ്ട്. കലാമൂല്യമുള്ള സിനിമകൾ പോലും അവിടെ വിതരണം ചെയ്യപ്പെടുന്നു. ഇത് രാജ്യത്ത് മറ്റൊരിടത്തും സംഭവിക്കുന്നില്ല. വ്യത്യസ്ത തരം സിനിമകൾ സ്വീകരിക്കാൻ കേരളത്തിലെ പ്രേക്ഷകർ എന്നും തയ്യാറാണെന്നും പായൽ കപാഡിയ പറഞ്ഞു.
പുരസ്കാരം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു പായൽ. അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവരും ഒപ്പമുണ്ടായിരുന്നു.
അതേസമയം കേരളത്തിലെ സർക്കാർ വനിതകളായ ചലച്ചിത്രപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നുണ്ടെന്നും മുഖ്യധാരാ ചിത്രങ്ങളും സമാന്തര ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളുമെല്ലാം കാണാൻ ഇവിടെ പ്രേക്ഷകരുണ്ടെന്നും കനി കുസൃതി കൂട്ടിച്ചേർത്തു.
30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ പാം ഡി ഓർ പുരസ്‌കാരത്തിനായി മത്സരിക്കുന്നുവെന്ന നേട്ടം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നേരത്തെ സ്വന്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്