കഴുത്തിലെ കരുങ്കാലി മാല എന്തിന്? വ്യക്തമാക്കി ലോകേഷ് കനകരാജ്

MARCH 27, 2024, 1:35 PM

തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. ലിയോയുടെ വൻ വിജയത്തിന് ശേഷം ലോകേഷ് കനകരാജിൻ്റെ അടുത്ത പ്രൊജക്റ്റ് രജനികാന്തിൻ്റെ കൂടെയാണ്. തലൈവർ 171 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഇപ്പോൾ തിരക്കഥാ ഘട്ടത്തിലാണ്.

അതേ സമയം അഭിനയ രംഗത്തേക്ക് കടന്ന ലോകി ഇപ്പോൾ കോളിവുഡിലെ സംസാര വിഷയമാണ്. ഇനിമേൽ എന്ന സംഗീത ആൽബത്തിൽ ലോകേഷ് ശ്രുതി ഹാസനൊപ്പം പ്രണയ ജോഡിയായി അഭിനയിച്ചു. മാർച്ച് 26നാണ് ഗാനം പുറത്തിറങ്ങിയത്. ടീസർ ഇറങ്ങിയപ്പോൾ മുതൽ ഇതിലെ ലോകേഷിൻ്റെ വേഷം ചർച്ചയായിരുന്നു.

പൊതുവേദിയില്‍ എന്നും ലളിതമായി പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് ലോകേഷ്. എപ്പോഴും കഴുത്തില്‍ ഒരു കരുങ്കാലി മാല ലോകേഷ് ധരിക്കാറുണ്ട്. പലപ്പോഴും എന്തു കൊണ്ടാണ് ഇത് ലോകേഷ് ധരിക്കുന്നത് എന്ന ചര്‍ച്ച കോളിവുഡിലുണ്ട്. എന്തുകൊണ്ടാണ് താന്‍ കരുങ്കാലി മാല  ഇടുന്നത് എന്ന് പറയുകയാണ് ലോകേഷ്. 

vachakam
vachakam
vachakam

ഒരിക്കൽ വിക്രം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങും വഴി ഒരു അപകടത്തിൽ പെട്ടു. എന്നാൽ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് ലോകേഷിൻ്റെ സുഹൃത്തും സംവിധായകനുമായ സതീഷ് ലോകേഷിന് കരുങ്കാലി മാല നൽകി. കഴുത്തിൽ ഇട്ടാൽ ലോകേഷിനു ചുറ്റുമുള്ള നെഗറ്റിവിറ്റി പോകുമെന്നും സതീഷ് പറഞ്ഞു. സുഹൃത്തിൻ്റെ ആഗ്രഹമായതിനാലാണ് താൻ അത് സ്വീകരിച്ചതെന്നും ലോകേഷ് അഭിമുഖത്തിൽ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam