''ശ്രീനിവാസനെപ്പോലെ പ്രതിഭാധനനായ വേറൊരു സിനിമാക്കാരനുണ്ടായിട്ടില്ല''- സംവിധായകൻ കമൽ

DECEMBER 19, 2025, 10:34 PM

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് സംവിധായകൻ കമൽ. വ്യത്യസ്തമായ സിനിമകളാണ് തനിക്ക് ഒപ്പം ശ്രീനിവാസൻ ചെയ്തത് എന്ന് സംവിധായകൻ ഓർമിച്ചു. അത്തരത്തിൽ പ്രതിഭാധനനായ വേറൊരു സിനിമാക്കാരനുണ്ടായിട്ടില്ലെന്നും കമൽ പറഞ്ഞു.

"മലയാള സിനിമയിൽ എനിക്ക് ഏറ്റവും സൗഹൃദമുണ്ടായിരുന്ന വ്യക്തിയായിരുന്നു ശ്രീനിവാസൻ. ഞാൻ സിനിമാ ജീവിതം ആരംഭിച്ചത് മുതലുള്ള സൗഹൃദമാണ്. ഒന്ന്, രണ്ട് സിനിമകളിൽ അഭിനയിച്ച് അദ്ദേഹം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന കാലത്താണ് സൗഹൃദത്തിലാകുന്നത്.

തിരക്കഥാകൃത്ത് ആയിട്ടാണ് പിന്നീട് അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതലായി മലയാള സിനിമയിൽ ഉണ്ടായത്. ആദ്യം, പ്രിയദർശന്റെ കോമഡി സിനിമകളിൽ. പിന്നെ സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ.

vachakam
vachakam
vachakam

നടൻ എന്ന നിലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു," കമൽ പറഞ്ഞു. പാവം പാവം രാജകുമാരൻ (1990), ചമ്പക്കുളം തച്ചൻ (1992), മഴയെത്തും മുൻപേ (1995), അഴകിയ രാവണൻ (1996), അയാൾ കഥ എഴുതുകയാണ് (1998) എന്നിങ്ങനെ കമലിന്റെ ജനപ്രിയ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ശ്രീനിവാസൻ ആണ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam