ടൊവിനോയെ പ്രശംസിച്ചു സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. സിനിമയില്‍ വരാൻ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ടൊവിനോ എന്നാണ് ജൂഡ് ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്ബരപ്പിക്കുന്ന ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്വുമായാണ് ജൂഡി ടൊവിനോയെ താരതമ്യം ചെയ്തത്.
ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയില്‍ വരാൻ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ല്‍ എന്ന് വേണമെങ്കില്‍ പറയാം.അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്.
ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന നടൻ .2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്.ഇന്നലെ എആർഎം കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആയ ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണെന്നും ജൂഡ് പറഞ്ഞു.
അതേസമയം അജയന്റെ രണ്ടാം മോഷണം സിനിമ തിയറ്ററുകളില് വൻ ഹിറ്റായിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷ. അജയന്റെ രണ്ടാം മോഷണം 87 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. മാന്ത്രിക സംഖ്യക്ക് വേണ്ടത് 13 കോടി മാത്രമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്