അജിത് രാഷ്ട്രീയത്തിൽ ഇറങ്ങാത്തത് എന്തുകൊണ്ട്? വിശദീകരണം ചോദിച്ച് അൽഫോൻസ് പുത്രൻ 

DECEMBER 29, 2023, 7:51 AM

സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായും സഹപ്രവർത്തകരുമായും സജീവമായി സംവദിക്കുന്ന സംവിധായകനാണ് അൽഫോൺസ് പുത്രൻ.

ഇപ്പോഴിതാ നടൻ അജിത്തിന് തുറന്ന കത്തുമായി എത്തിയിരിക്കുകയാണ് അൽഫോൺസ് പുത്രൻ. അജിത്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന് കേട്ടിരുന്നെന്നും എന്നാൽ ഇതുവരെ അദ്ദേഹത്തെ പൊതുവേദികളിൽ കണ്ടിട്ടില്ലെന്നും അൽഫോൺസ് പുത്രൻ പറഞ്ഞു.രാഷ്ട്രീയത്തിലേക്ക് ഇതുവരെ ഇറങ്ങാത്തതിന് കാരണം എന്തു തന്നെയായാലും തനിക്ക് വിശദീകരണം നല്‍കണമെന്നും അല്‍ഫോണ്‍സ് ആവശ്യപ്പെട്ടു.

അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റ്

vachakam
vachakam
vachakam

''ഇത് അജിത് കുമാര്‍ സാറിനുള്ളതാണ്. നിവിന്‍ പോളിയില്‍ നിന്നും സുരേഷ് ചന്ദ്രയില്‍ നിന്നും നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പോകുന്നു എന്ന് കേട്ടു. പ്രേമം ഫീച്ചര്‍ ഫിലിമിലെ നിവിന്‍ പോളിയുടെ പ്രകടനം നിങ്ങളുടെ മകള്‍ അനൗഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടതിനാല്‍ നിങ്ങള്‍ നിവിന്‍ പോളിയെ വീട്ടിലേക്ക് വിളിച്ച്‌ സംസാരിച്ചു.

പക്ഷേ ഇതുവരെ പൊതുരംഗത്തും രാഷ്ട്രീയ മുന്നണിയിലും ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല. ഒന്നുകില്‍ അവര്‍ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കില്‍ നിങ്ങള്‍ അത് മറന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരായി ആരോ ഉണ്ട്.

മേല്‍പ്പറഞ്ഞ മൂന്നും അല്ലാത്ത പക്ഷം, പരസ്യമായി ഒരു കത്ത് മുഖേന എനിക്ക് നിങ്ങളില്‍ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു.''- അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam