കാറപകടത്തിലുണ്ടായ ഗുരുതര പരുക്കിൽ നിന്നും രക്ഷപ്പെട്ട് ജീവിതം തിരികെപിടിച്ച മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്.
കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖവിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ മധുരപലഹാരങ്ങളുമായാണ് ദിലീപ് മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തിയത്.
കൊല്ലം സുധിക്ക് ജീവൻ നഷ്ടപ്പെട്ട അപകടത്തിലാണ് മഹേഷ് കുഞ്ഞുമോൻ ബിനു അടിമാലി തുടങ്ങിയ താരങ്ങൾക്ക് ഗുരുതര പരിക്കുകൾ സംഭവിക്കുന്നത്.
തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയുമാണ് മഹേഷ് കുഞ്ഞുമോൻ ജീവിതം തിരിച്ചുപിടിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്