ദക്ഷിണേന്ത്യയിലെ മുൻനിര നടന്മാരിൽ ഒരാളാണ് വിജയ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. 2013-ൽ പുറത്തിറങ്ങിയ 'തലൈവാ' അദ്ദേഹത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. എന്നാൽ സിനിമയ്ക്കുണ്ടായ നഷ്ടം നികത്താൻ നടൻ തൻ്റെ പ്രതിഫലത്തിൻ്റെ പകുതി പൂർണ്ണമനസ്സോടെ തിരികെ നൽകി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ഒരു അഭിമുഖത്തിൽ ആണ് നിർമ്മാതാവ് രമേശ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം പ്രതീക്ഷിച്ചത്ര വിജയിക്കാത്തതിനാൽ 'തലൈവാ' നിർമ്മാതാക്കൾക്ക് ലാഭകരമായിരുന്നില്ല. ഇതറിഞ്ഞ വിജയ് തൻ്റെ പ്രതിഫലത്തിൽ നിന്ന് ആറ് കോടി രൂപ നിർമ്മാതാവിന് തിരികെ നൽകുകി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. തലൈവയ്ക്ക് 12 കോടി രൂപ പ്രതിഫലം വാങ്ങിയ വിജയ് നിർമ്മാതാവ് കഷ്ടപ്പെടരുതെന്ന് കരുതി പ്രതിഫലത്തിൻ്റെ പകുതി തിരികെ നൽകിയെന്ന് പറഞ്ഞ രമേശ് വിജയ്‌യുടെ നല്ല മനസ്സിനെ പ്രശംസിക്കുകയും ചെയ്തു.
എ എൽ വിജയ് സംവിധാനം ചെയ്ത 'തലൈവാ'യിൽ വിജയ്, അമല പോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്