നടൻ ടോം ക്രൂയിസിന്റെ പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച ഒരു കൗതുകകരമായ സംഭവം ആരാധകർ കണ്ടെത്തിയിരിക്കുന്നു.
പലർക്കുമൊപ്പം പ്രണയ ബന്ധവും ഡേറ്റിങും ഉണ്ടായിരുന്നുവെങ്കിലം ടോം ക്രൂയിസ് മൂന്ന് തവണയാണ് വിവാഹം ചെയ്തിട്ടുള്ളത്. ഈ മൂന്ന് വിവാഹ മോചനത്തിലും ഒരു സാമ്യതയുണ്ട് എന്നാണ് ഇപ്പോൾ ആരാധകരുടെ കണ്ടെത്തൽ.
വിവാഹ മോചനത്തിന്റെ സമയത്ത് ഈ മൂന്ന് ഭാര്യമാർക്കും 33 വയസ്സായിരുന്നു പ്രായം. വളരെ യാദൃശ്ചികമായി സംഭവിച്ച ഒന്നാണെങ്കിലും അതിലെ കൗതുകം ആരാധകർ ചൂണ്ടി കാണിക്കുന്നു.
1987 മെയ് മാസത്തിൽ മിമി റോജേഴ്‌സുമായുള്ള ക്രൂസിന്റെ ആദ്യ വിവാഹം നടന്നു. മൂന്ന് വർഷത്തിന് ശേഷം 1990 ൽ ഈ ദമ്പതികൾ വേർപിരിഞ്ഞു. അന്ന് മിമിയ്ക്ക് പ്രായം 33.
1990 ഡിസംബറിൽ ക്രൂസ് നിക്കോൾ കിഡ്മാനെ വിവാഹം കഴിച്ചു, അവരുടെ വിവാഹം 11 വർഷം നീണ്ടുനിന്നു, 2001 ൽ അവസാനിച്ചു. അന്ന് കിഡ്മാന് പ്രായം 33. 2006 ൽ കാറ്റി ഹോംസുമായുള്ളത് മൂന്നാമത്തെ വിവാഹം ആയിരുന്നു, അവർക്ക് സൂരി എന്ന മകൾ ജനിച്ചു. ആറ് വർഷത്തിന് ശേഷം ഇവർ വേർപിരിഞ്ഞു. 2012 ൽ ആ ദാമ്പത്യ ജീവിതം അവസാനിക്കുമ്പോൾ കെയ്റ്റിന് 33 വയസ്സായിരുന്നു.
രസകരമെന്നു പറയട്ടെ, ടോം ക്രൂസ് പതിറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന സയന്റോളജിയിൽ 33 എന്ന സംഖ്യയ്ക്ക് പ്രാധാന്യമുണ്ട്. ഷെക്നോസിന്റെ അഭിപ്രായത്തിൽ, സയന്റോളജി സ്ഥാപകൻ എൽ. റോൺ ഹബ്ബാർഡ് 33 എന്ന സംഖ്യയെ മറ്റുള്ളവരെ പ്രബുദ്ധരാക്കാനും അവരുടെ വിധിയിലേക്ക് നയിക്കാനുമുള്ള ആഗ്രഹത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്