പ്രഭുദേവ സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ 'വാണ്ടഡ്' സൽമാൻ ഖാന്റെ ഒരു വലിയ തിരിച്ചുവരവ് ചിത്രമായിരുന്നു. തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറാനും ബോക്സ് ഓഫീസ് തൂത്തുവാരിയെടുക്കാനും ഈ ചിത്രം സൽമാനെ സഹായിച്ചു.
വൻ വിജയത്തോടെ അദ്ദേഹം ഒരു മാസ് ആക്ഷൻ താരമായി. ആയിഷ ടാക്കിയയുമായുള്ള കെമിസ്ട്രി, കൾട്ട് ക്ലാസിക്, ആക്ഷൻ, എന്നിവയുടെ പേരിലാണ് ഈ ചിത്രം ഓർമ്മിക്കപ്പെടുന്നത്. എന്നാൽ, അവസാന നിമിഷത്തിൽ മാത്രമാണ് അയേഷ ചിത്രത്തിലേക്ക് വന്നതെന്ന് പറയുകയാണ് നിർമാതാവ് ബോണി കപൂർ ഇപ്പോൾ.
തെലുങ്ക് ഹിറ്റ് ചിത്രമായ 'പോക്കിരി'യുടെ ഹിന്ദി റീമേക്കാണ് വാണ്ടഡ്. മഹേഷ് ബാബുവായിരുന്നു 'പോക്കിരി'യിൽ നായകൻ. ആ ചിത്രം കണ്ടതിനുശേഷം, സൽമാനെ നായകനാക്കി ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ ബോണി ആഗ്രഹിച്ചു. "2006-ൽ പുരി ജഗന്നാഥിന്റെ തെലുങ്ക് ബ്ലോക്ക്ബസ്റ്റർ 'പോക്കിരി' ഞാൻ കണ്ടു. സൽമാൻ ആ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നിയതിനാൽ ആ ചിത്രം അദ്ദേഹത്തെ കാണിക്കാൻ ഞാൻ ആഗ്രഹിച്ചു.
രണ്ട് പ്രിവ്യൂ ഷോകൾ സംഘടിപ്പിച്ചിരുന്നു, പക്ഷേ സൽമാന് തിരക്കുകൾ കാരണം അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. അതേസമയം, തമിഴ് റീമേക്ക് റിലീസ് ചെയ്യുമോ എന്നും അത് ഒറിജിനൽ പോലെ വിജയിച്ചാൽ മറ്റൊരു ബോളിവുഡ് നടനോ നിർമ്മാതാവോ ഹിന്ദി റീമേക്ക് അവകാശത്തിൽ താൽപ്പര്യം കാണിക്കുമോ എന്നും ഞാൻ ആശങ്കാകുലനായിരുന്നു. 'ഗജിനി'യിലെന്നപോലെ 'പോക്കിരി'യും എനിക്ക് നഷ്ടപ്പെടുമെന്ന് ഞാൻ ഭയപ്പെട്ടു," ബോണി റെഡിഫിനോട് പറഞ്ഞു.
ഒടുവിൽ, സൽമാൻ സിനിമ കാണുകയും അനുമതി നൽകുകയും ചെയ്തു. പ്രഭുദേവയെ സംവിധായകനായി കൊണ്ടുവന്നു. സൽമാൻ തന്റെ സഹനടിയും അന്ന് കാമുകിയുമായിരുന്ന കത്രീന കൈഫിനെ ഈ ചിത്രത്തിൽ നായികയാക്കാനാണ് താൽപ്പര്യപ്പെട്ടതത്രേ. "നായികയുടെ റോളിനായി സൽമാൻ കത്രീന കൈഫിന്റെ പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ, മുമ്പ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടില്ലാത്ത ഒരു നടിയെ കണ്ടെത്തുന്നത് നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു. ജെനീലിയ ഡിസൂസ ഉൾപ്പെടെ പല പേരുകളും ഞങ്ങൾ പരിഗണിച്ചു, ഒടുവിൽ അയേഷ ടാക്കിയയിൽ എത്തിച്ചേർന്നു."-ബോണി പറഞ്ഞു.
ഇന്ത്യയിൽ 60 കോടിയിലധികം രൂപയുടെ നെറ്റ് കളക്ഷനും ലോകമെമ്പാടുമായി 100 കോടിക്കടുത്ത് ഗ്രോസ് കളക്ഷനും ചിത്രം നേടി. വരും വർഷങ്ങളിൽ ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി സൽമാന് മാറാൻ ഈ ചിത്രം വഴിയൊരുക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
