ഓപ്പൺ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ വിവാഹിതനായതായി റിപ്പോർട്ട്. സാം ആള്‍ട്ട്മാന്‍ തന്റെ പുരുഷസുഹൃത്തായ ഒലിവര്‍ മുല്‍ഹെറിനെയാണ് വിവാഹം ചെയ്തത്. സമുദ്ര തീരത്ത് വച്ചാണ് വിവാഹ ചടങ്ങ് നടന്നത്. ദീര്‍ഘകാല സുഹൃത്തും ജീവിതത്തിലെ പ്രണയ ഭാജനവുമായി വിവാഹിതനായി എന്നാണ് ഒലിവര്‍ മുല്‍ഹെര്‍ വിവാഹത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പറഞ്ഞത്.
മുൻപ് 2023ല്‍ നല്‍കിയ അഭിമുഖത്തില്‍ ഇരുവരും ചേര്‍ന്ന് കുടുംബം ആരംഭിക്കുകയാണെന്ന് സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഒലിവര്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ്. 2020 ഓഗസ്റ്റ് മുതല്‍ 2022 നവംബര്‍ വരെ ഒലിവര്‍ മെറ്റയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് സാം ആള്‍ട്ട്മാനെ ഓപ്പണ്‍ എഐ പുറത്താക്കിയിരുന്നു.
ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കമ്പനി ബോര്‍ഡ് തീരുമാനം. 38കാരനായ സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍എഐ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ടെക് ലോകത്തെ സെന്‍സേഷനായി മാറിയ സാം ചാറ്റ്ജിപിടി എന്ന സംവിധാനത്തിന്റെ മുഖം തന്നെയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്