മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലെന. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവാറുണ്ട്. താരത്തിന്റെ വിവാഹം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണനാണ് നടിയുടെ പങ്കാളി.
അതേസമയം ലെന പ്രശാന്തിനൊപ്പം അമേരിക്കയിലാണ് എന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരം അമേരിക്കയില്‍ സെറ്റില്‍ഡ് ആയി എന്നും അഭിനയം ഉപേക്ഷിച്ചു എന്ന തരത്തിലും ഗോസിപ്പുകൾ വന്നിരുന്നു. ഇപ്പോൾ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
താൻ ഇന്ത്യയിലേക്ക് മടങ്ങി എത്തിയെന്നും തന്റെ പുതിയ ചിത്രം വലതു വശത്തെ കള്ളൻ റിലീസിനൊരുങ്ങുകയായെന്നും നടി വ്യക്തമാക്കി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആണ് താരം കാര്യങ്ങൾ വ്യക്തമാക്കിയത്.
'അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ്—ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ എന്റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്. ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്. എന്റെ കം-ബാക്ക് ചിത്രം “വലതു വശത്തെ കള്ളൻ” സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും. നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നാണ് ലെന പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
