വാഹനാപകടത്തില്‍ നടി കാജല്‍ അഗര്‍വാള്‍ മരിച്ചെന്ന് പ്രചരണം. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടി മരിച്ചുവെന്നായിരുന്നു വാര്‍ത്ത.
പിന്നാലെ വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് നടി കാജല്‍ അഗര്‍വാള്‍ തന്നെ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലും എക്‌സിലും പങ്കുവെച്ച കുറിപ്പില്‍ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കാജല്‍ അഗര്‍വാള്‍ വ്യക്തമാക്കി.
ദൈവം അനുഗ്രഹിച്ച് താന്‍ സുരക്ഷിതയാണ്, ഒരു കുഴപ്പവുമില്ല. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ നടി ആവശ്യപ്പെട്ടു.
ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനും മകനുമൊപ്പം മാലദ്വീപില്‍ അവധി ആഘോഷിക്കുകയാണ് നടി ഇപ്പോള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്