ന്യൂഡല്‍ഹി: പൗരത്വ നിയമം വന്നാല്‍ രാജ്യത്തെ എല്ലാ മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞൂ എന്ന തരത്തിലുള്ളൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൗരത്വ നിയമം പരാമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് അമിത് ഷാ ഇത്തരത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.
പ്രസംഗത്തില്‍ ബിജെപി അനുയായികളോട് അമിത് ഷാ ചോദിക്കുന്നു ഇവിടെ ജോലി ചെയ്യുന്ന മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കണോ എന്ന്? അവര്‍ അതേ വേണം എന്ന് ഉറക്കെ വിളിച്ചു പറയുന്നുമുണ്ട്. ബിജെപിക്ക് ഭരണം കിട്ടിയാല്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ആസാം മുതല്‍ ഗുജറാത്ത് വരെയും ഉള്ള എല്ലാ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും എന്‍ആര്‍സിയിലൂടെ പുറത്താക്കുമെന്നാണ് പറയുന്നത്.
ഇതൊന്നും ഒരു മാമ മാധ്യമവും വാര്‍ത്ത ചെയ്യില്ല. ചെയ്താല്‍ അവരെ ഭീഷണിപ്പെടുത്തി പൂട്ടിക്കും എന്നുള്ള വിവരണത്തോടൊപ്പം പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:
എന്നാല്‍ പ്രചാരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഒരു ദേശീയ മാധ്യമത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നാണ് അമിത് ഷാ പറയുന്നത്.
വൈറല്‍ വീഡിയോയിലെ ശബ്ദത്തിന് വ്യക്തത കുറവാണ്. അതിനാല്‍ തങ്ങള്‍ വീഡിയോയുടെ ഒറിജിനല്‍ പതിപ്പ് കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തിയെന്ന് മാധ്യമം അവകാശപ്പെടുന്നു. ഇതിനായി വീഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അമിത് ഷായുടെ ഔദ്യോഗിക എക്സ് പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.
2019 മെയ് ഒന്ന്, നോര്‍ത്ത് 24 പര്‍ഗാനാസ്, വെസ്റ്റ് ബംഗാള്‍ എന്ന് വീഡിയോയില്‍ തിയതിയും സ്ഥലവും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തയുള്ള ഈ വീഡിയോയില്‍ അമിത് ഷാ പറയുന്നത് ഇപ്രകാരമാണ് : ' ആദ്യം ഞങ്ങള്‍ എല്ലാ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്കും പൗരത്വ ഭേദഗതി ബില്‍ വഴി പൗരത്വം നല്‍കും. പിന്നീട് ഞങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കും. നിങ്ങള്‍ പറയൂ, നുഴഞ്ഞുകയറ്റക്കാരെ (അനധികൃത കുടിയേറ്റക്കാരെ) ഒഴിവാക്കണോ വേണ്ടയോ? ബിജെപി ആദ്യം എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കും, അതിനുശേഷം അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും'. എന്നായിരുന്നു വീഡിയോയില്‍ പറയുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:
2019 ലെ ഇലക്ഷന്‍ പ്രചരണത്തോടനുബന്ധിച്ചുള്ള സമ്മേളനമായിരുന്നു ഇത്. പരിപാടിയുടെ പൂര്‍ണ്ണമായ വീഡിയോ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുള്ളത് തങ്ങള്‍ കണ്ടെത്തി. 23 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പരിശോധിച്ചപ്പോഴും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് അമത് ഷാ പറയുന്നില്ലെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വീഡിയോയുടെ 9.40 മിനിട്ട് മുതലാണ് വൈറല്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭാഗമുള്ളത്. അമിത് ഷാ മുസ്ലീങ്ങളെക്കുറിച്ച് വീഡിയോയില്‍ പരാമര്‍ശിക്കുന്നതേയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള വീഡിയോയില്‍ അമിത് ഷാ പറയുന്നത് എന്‍ആര്‍സി നടപ്പാക്കുന്നതിലൂടെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നല്ല, മറിച്ച് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്