ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഡേറ്റിങ്ങിലോ?

FEBRUARY 24, 2026, 11:07 PM

നടൻ  ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഡേറ്റിങ്ങിലോ? ഇരുവരും ഒന്നിച്ചുള്ള പുതിയ സെൽഫി പുറത്തുവന്നതോടെ ആരാധകർക്കിടയിൽ ഈ ചോദ്യം ശക്തമായിരിക്കുകയാണ്. മുംബൈയിൽ നടന്ന ടി.എച്ച്.ആർ (THR India) അവാർഡ് നിശയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് ധ്രുവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

അവാർഡ് ചടങ്ങിനിടെ എടുത്ത സെൽഫി ധ്രുവ് വിക്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഒരു ഹൃദയ ചിഹ്നത്തോടെ അനുപമ ഈ ചിത്രം തന്റെ അക്കൗണ്ടിലും റീ-ഷെയർ ചെയ്തു. ഇതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നത്. "കോളിവുഡിലെ ഏറ്റവും ക്യൂട്ട് ജോഡികൾ" എന്നാണ് ആരാധകർ ഈ ചിത്രത്തിന് നൽകുന്ന കമന്റുകൾ.

ഇതാദ്യമായല്ല ഇരുവരെയും ചേർത്ത് പ്രണയവാർത്തകൾ വരുന്നത്. നേരത്തെ ചെന്നൈയിൽ നടന്ന ജെ.എഫ്.ഡബ്ല്യു (JFW) അവാർഡ് ചടങ്ങിനിടെ ധ്രുവ് സ്റ്റേജിൽ വെച്ച് അനുപമയ്ക്ക് ജന്മദിനാശംസകൾ നേർന്നപ്പോൾ താരം നാണത്താൽ ചുവന്നത് വലിയ വാർത്തയായിരുന്നു.എന്നാൽ പ്രണയ വാർത്തകളെക്കുറിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ബൈസൺ കാളമാടൻ എന്ന ചിത്രത്തിൽ ധ്രുവും അനുപമയും ഒന്നിച്ചാണ് അഭിനയിക്കുന്നത്. ഇത് ധ്രുവിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ്. ലോക്ക്ഡൗൺ ആണ് അനുപമയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam