നടനും നിർമാതാവുമായ ധനുഷും നടി നയൻതാരയും തമ്മിലുള്ള തർക്കം മുറുകുകയാണ്. 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെന്ററിയിൽ താൻ നിർമിച്ച 'നാനും റൗഡി താനിലെ' ദൃശ്യങ്ങൾ ഉപയോഗിചെന്നാരോപിച്ചാണ് ധനുഷ് നയൻതാരയ്‌ക്കെതിരെ കേസ് നൽകിയിരിക്കുന്നത്.
വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ. നയൻതാരയും ധനുഷും പകർപ്പവകാശ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് രാഹുൽ ധവാൻ പറയുന്നത്.
ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങൾ നടിയുടെ ശേഖരത്തിൽ ഉള്ളതാണെന്നും ധനുഷിന്റെ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞങ്ങളുടെ കക്ഷി നിയമ ലംഘനം നടത്തിയിട്ടില്ല. കാരണം ഡോക്യു സീരീസിൽ ഉപയോഗിച്ചത് സിനിമയിൽ നിന്നുള്ള ഭാഗമല്ല. ഇത് വ്യക്തിഗത ശേഖരത്തിലുള്ളതാണ്. അതിനാൽ ഇത് നിയമ ലംഘനമല്ല. ധനുഷിന്റെ വക്കീൽ നോട്ടീസിനോട് ഞങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിൽ കേസിന്റെ അടുത്ത വാദം ഡിസംബർ രണ്ടിന് നടക്കുമെന്നാണ് പ്രതീക്ഷ.' എന്നാണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്