ഒമ്പത് വർഷം തുടർച്ചയായ ഹിറ്റുകൾ നല്കാൻ വളരെ കുറച്ച് അഭിനേതാക്കൾക്കേ കഴിഞ്ഞിട്ടുള്ളൂ. അത്തരത്തിലുള്ള ഒരു സെലിബ്രിറ്റിയാണ് ദളപതി വിജയ്. എന്നാൽ താരം അഭിനയ ജീവിതത്തിന് വിട നൽകുകയാണ് എന്ന വാർത്ത ഏറെ വിഷമത്തോടെ ആണ് നാം സ്വീകരിച്ചത്. ഇപ്പോൾ തന്റെ നാഴിക കല്ലാവാൻ പോകുന്ന അവസാന ചിത്രത്തിനായുള്ള തയാറെടുപ്പുകളിൽ ആണ് താരം. എന്നാൽ തന്റെ അവസാന ചിത്രം നിർമ്മിക്കാൻ അദ്ദേഹത്തിന് ഇതുവരെ നിർമ്മാതാവിനെ ലഭിച്ചിട്ടില്ല എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച ഏറ്റവും ആരാധകരുള്ള താരമാണ് വിജയ്. എന്നിട്ടും നടന് തൻ്റെ വരാനിരിക്കുന്ന ചിത്രത്തിന് നിർമ്മാതാവില്ല. എന്നാൽ എന്തായിരിക്കാം കാരണം? ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) ആണ് അടുത്തതായി വിജയുടേതായി വരാനിരിക്കുന്ന ചിത്രം. അതിൽ നടൻ ഇരട്ട വേഷത്തിൽ ആണ് എത്തുന്നത്. ഇതിന് ശേഷം അദ്ദേഹം ദളപതി 69 എന്ന ചിത്രത്തിന് തയ്യാറെടുക്കുകയാണ്. ദളപതി 69 തൻ്റെ അവസാന ചിത്രമായതിനാൽ, ചിത്രത്തിൻ്റെ പൂർണ്ണമായ ക്രിയേറ്റീവ് നിയന്ത്രണം അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും 250 കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത് എന്നുമാണ് പുറത്തു വരുൺ റിപ്പോർട്ട്.
ഈ ഭീമമായ പ്രതിഫലം ആണ് വരാനിരുന്ന ചിലനിർമ്മാതാക്കളെ പിന്തിരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ദളപതി വിജയ്‌യുടെ ടീം ഇപ്പോൾ കെവിഎൻ പ്രൊഡക്ഷൻസുമായി ചർച്ച നടത്തുകയാണ്, എന്നാൽ അനുകൂലമായ റിപ്പോർട്ടുകൾ ഒന്നും ഇതുവരെ ലഭ്യമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്