മകള്‍ അലംകൃതയുടെ പത്താം ജന്മ ദിനത്തിൽ മകൾക്ക് ആശംസകൾ നേർന്ന് ചിത്രങ്ങൾ പങ്കുവച്ചു പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ബര്‍ത്ത് ഡേ പോലെയുള്ള വിശേഷ ദിവസങ്ങളില്‍ മാത്രമാണ് മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെയ്ക്കാറ്.
‘ജന്മദിനാശംസകള്‍ സണ്‍ഷൈന്‍! ഈ ലോകത്ത് വെറും 10 വര്‍ഷം കൊണ്ട്, ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ക്കായി നീ ഇതിനകം തന്നെ നിരവധി കാര്യങ്ങളില്‍ വഴി കാണിക്കുന്നു! മമ്മയും ഡാഡയും നിന്നെ ഓര്‍ത്ത് വളരെയധികം അഭിമാനിക്കുന്നു! ഡാഡയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററായിരിക്കും നീ. അതിനാല്‍ വരും വര്‍ഷങ്ങളില്‍ നീ കൂടുതല്‍ മനോഹരമാകുന്നത് കാണാന്‍ ഞാനും മമ്മയും കാത്തിരിക്കുന്നു!’, എന്നാണ് പൃഥ്വിരാജ് കുടുംബ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
സുപ്രിയ മേനോന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ അലംകൃതയുടെ നാല് ചിത്രങ്ങള്‍ ആണ് പങ്കുവെച്ചത്. കുട്ടിക്കാലത്തെ അലംകൃതയുടെ രണ്ട് ചിത്രങ്ങളും പുതിയ രണ്ട് ചിത്രങ്ങളുമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്തെ ചിത്രങ്ങള്‍ക്കൊപ്പം തന്റെ പിതാവിന് ഒപ്പം മകള്‍ നില്‍ക്കുന്ന ചിത്രവും സുപ്രിയ പങ്കുവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്