അമീർഖാന്റെ ‘താരേ സമീൻ പർ’ എന്ന ചിത്രത്തിൽ അഭിനയിച്ചു നമ്മുടെ പ്രിയങ്കരനായ ആ കൊച്ചു മിടുക്കൻ ദർശീൽ സഫാരിയെ ആരും മറക്കാൻ ഇടയില്ല. 10 വയസ്സ് തികയുന്നതിന് മുമ്പു തന്നെ ബോളിവുഡിൽ അറിയപ്പെടുന്ന താരമായി മാറിയ നടനായിരുന്നു ദർശീൽ സഫാരി.
ഇപ്പോൾ ഒന്നരപതിറ്റാണ്ടിന് ശേഷം ആമിർ ഖാൻ ഉൾപ്പെടുന്ന ഒരു പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള സുപ്രധാന വാർത്തയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ദർശീൽ. ദർശീൽ സഫാരി അടുത്തിടെ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിട്ട ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ച ആയിരിക്കുന്നത്.
BOOOOMMMM! 16 വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ വീണ്ടും ഒരുമിച്ചു എന്നാണ് ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ദർശീൽ കുറിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ താരെ സമീൻ പർ’ എന്ന സിനിമയിലെ ഇരുവരുടെയും ചിത്രവും താഴെ ആമിർ ഖാൻ വൃദ്ധനും ദർശീൽ യുവാവുമായുള്ള മറ്റൊരു ചിത്രവും കാണാം.
ഈ ചിത്രം 'താരെ സമീൻ പറിന്റെ രണ്ടാം ഭാഗമാണെന്നാണ് [ഉറത്തു വരുന്ന സൂചന. ‘സിതാരെ സമീൻ പർ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ റിലീസ് ക്രിസ്മസിന് ആയിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്