പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ് സിനിമ അഭിനയം നിർത്തി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നു എന്ന വാർത്ത ആരാധകർക്ക് ഇടയില്‍ വലിയ ചർച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
അന്ന് മുതല്‍ ആരായിരിക്കും വിജയ്‌യുടെ അവസാനത്തെ സിനിമ സംവിധാനം ചെയ്യുക എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഉയർന്ന് കേട്ടിരുന്നു. പിന്നീട് എച്ച് വിനോദ് ആണ് ദളപതി 69 സംവിധാനം ചെയ്യുന്നതെന്ന വാർത്തകള്‍ പുറത്തുവന്നു.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് എച്ച് വിനോദ് തന്നെ സംസാരിച്ചിരിക്കുകയാണ്. 200 ശതമാനവും ഒരു വിജയ് സിനിമയായിരിക്കും ‘ദളപതി 69’. ഒരു രാഷ്ട്രീയ പാർട്ടിയെയോ രാഷ്ട്രീയക്കാരനെയോ ഉന്നംവച്ചുകൊണ്ടുള്ള സിനിമയല്ല അത്. വളരെ ലളിതമായ വിഷയം കൈകാര്യം ചെയ്യുന്ന ഒരു കൊമേർഷ്യല്‍ പടം ആയിരിക്കുമെന്നും എച്ച് വിനോദ് പറഞ്ഞു. മകുടം അവാർഡ്‌സില്‍ വിജയ് സിനിമയില്‍ നിന്ന് എന്താണ് പ്രേക്ഷകർ പ്രതീക്ഷിക്കേണ്ടത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകൻ.
കൊമേർഷ്യല്‍ തരത്തിലുള്ള എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമയിരിക്കും ‘ദളപതി 69′. എന്റെ സിനിമകള്‍ എല്ലാ വയസ്സിലുള്ളവരും, എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവരും കാണാറുണ്ട്. അതുകൊണ്ട് അത്തരത്തില്‍ ആണ് വിജയ് സാറുമായുള്ള സിനിമയും ഒരുങ്ങുക’, എച്ച് വിനോദ് പറഞ്ഞു.
അജിത്തിനെ നായകനാക്കി 2023 ല്‍ പുറത്തിറങ്ങിയ ‘തുനിവ്’ ആണ് എച്ച് വിനോദ് സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാനത്തെ സിനിമ. പൊങ്കല്‍ റിലീസ് ആയി തിയറ്ററിലെത്തിയ ചിത്രം 200 കോടിയോളം ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. വിജയ് ചിത്രം ‘വാരിസി’നൊപ്പമായിരുന്നു തുനിവ് തിയറ്ററിലെത്തിയത്.
വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ആണ് വിജയ്‌യുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിക്കുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു വിജയ്‍യുടെ ഈ നീക്കം. .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്