പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ 2024 ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് മുംബൈയില്‍ വച്ച് നടന്നു. ഷാരൂഖ് ഖാന്‍ , റാണി മുഖര്‍ജി, കരീന കപൂര്‍, വിക്രാന്ത് മാസി, നയന്‍താര, ഷാഹിദ് കപൂര്‍, ആദിത്യ റോയ് കപൂര്‍, സന്ദീപ് റെഡ്ഡി വങ്ക തുടങ്ങി നിരവധി താരങ്ങള്‍ ആണ് വർണ ശബളമായ അവാര്‍ഡ് ചടങ്ങിന്റെ ഭാഗമായത്.
ജവാനിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാന്‍ മികച്ച നടനും നയന്‍താര മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അനിരുദ്ധ് രവിചന്ദര്‍ ആണ് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. മിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലൂടെ റാണി മുഖജിയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം അനിമല്‍ എന്ന ചിത്രത്തിലൂടെ സന്ദീപ് റെഡ്ഡി വങ്ക ആണ് മികച്ച സംവിധായകനായത്. ചിത്രത്തിലെ തന്നെ പ്രകടനത്തിന് ബോബി ഡിയോള്‍ മികച്ച വില്ലനായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളികൾക്ക് അഭിമാനമായി സംഗീത ലോകത്തിന് മികച്ച സംഭാവന നല്‍കിയതിന് ഗായകന്‍ കെ ജെ യേശുദാസിനെയും വേദിയില്‍ ആദരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്