ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന സിനിമയിൽ ബ്ലഡ് എന്ന ഗാനം പാടിയ ഡാബ്സിയെ ശബ്ദം പോരെന്ന കാരണത്താൽ ഒഴിവാക്കിയെന്ന വാർത്തയാണ് സൈബർലോകത്ത് ചർച്ചയാകുന്നത്.
ചങ്ങരംകുളത്തുകാരൻ മുഹമ്മദ് ഫാസിലാണ് റാപ് ഗാനത്തിലൂടെ ആസ്വാദകരുടെ മനസിൽ ഇടം നേടിയ ഡാബ്സി. ബ്ലഡ് എന്ന മാർക്കോയിലെ ഡാബ്സി പാടിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പക്ഷെ ഉണ്ണി മുകുന്ദ ൻ നായകനായി അഭിനയിക്കുന്ന മാർക്കോ എന്ന സിനിമയിലെ ബ്ലഡ് എന്ന ഗാനത്തിന് ഡാബ്സിയുടെ ശബ്ദം ചേരുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. ചോരക്കറയുടെ ചായം പുരളണ, തീരാപ്പകയുടെ നെഞ്ചാണേ…എന്നതാണ് വരികൾ.
ശബ്ദം ചേരുന്നില്ലെന്ന വിമർശനം രൂക്ഷമായതോടെ ഡാബ്സിയെ ഒഴിവാക്കി ബ്ലഡ് എന്ന ഗാനം സന്തോഷ് വെങ്കിയെക്കൊണ്ട് പാടിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിവാദത്തിന് പിന്നാലെ പ്രതികരിക്കുകയാണ് ഗായകൻ ഡാബ്‌സി. തന്റെ ഇൻസ്റ്റഗ്രാം ചാനലിലൂടെയായിരുന്നു പ്രതികരണം.
'മാർക്കോ എന്ന ചിത്രത്തെചൊല്ലി കുറച്ച് പ്രശ്‌നങ്ങൾ നടന്നുവരുന്നുണ്ട്. ചിത്രത്തിൽ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവർത്തകർ എനിക്ക് നൽകുകയും ഞാൻ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കിൽ വിൽക്കുകയോ ചെയ്യുന്നതിൽ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. കൂടാതെ അണിയറപ്രവർത്തകരോട് യാതൊരു വിരോധവും ഇല്ല. പാട്ടിന്റെ കമ്പോസർ ഞാൻ അല്ല. പാട്ടിന്റെ പോരായ്മകൾ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാധിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല' എന്ന് ഡാബ്‌സി പറഞ്ഞു.
പുതിയ പാട്ടുകളുമായി ഇനിയും മുന്നോട്ട് പോകുമെന്ന് പറഞ്ഞ ഡാബ്‌സി കൂടെ നിന്നവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഡാബ്‌സി പാടിയ ചിത്രത്തിലെ 'ബ്ലഡ്' എന്ന ഗാനത്തിന് നിരവധി നെഗറ്റീവ് കമന്റുകളാണ് നേരിടേണ്ടി വന്നത്. ഉടൻ തന്നെ കെജിഎഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് അണിയറപ്രവർത്തകർ പുറത്തിറക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്