വാട്സ്ആപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സിരീയൽ താരം അഞ്ജിത. പതിനായിരം രൂപയാണ് നഷ്ടമായത്. ഒഡിയ നർത്തകിയും പദ്മശ്രീ ജേതാവുമായ രഞ്ജന ഗൗറിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്താണ് അഞ്ജിതയെ പറ്റിച്ചത്. അഞ്ജിത നൽകിയ പരാതിയിൽ സൈബർസെൽ കേസെടുത്തു.
ബാങ്ക് അക്കൗണ്ടിന് പ്രശ്നമുണ്ടെന്നും അത്യവശ്യമായി 10,000 രൂപ തന്നു സഹായിക്കുമോ എന്ന തരത്തിലായിരുന്നു ആദ്യത്തെ മെസേജെന്ന് അഞ്ജിത പറഞ്ഞു.
പിന്നാലെ നാളെ വൈകുന്നേരം തന്നെ തിരിച്ച് തരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എത്രരൂപയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ പതിനായിരം രൂപയാണ് വേണ്ടതെന്നും പറഞ്ഞു. തുടര്‍ന്ന് നൽകിയ ഗൂഗിള്‍ പേ നമ്പറിൽ പണം അയച്ചു നൽകിയ ശേഷം സ്ക്രീൻഷോട്ടും ഷെയർ ചെയ്തു.
പിന്നീട് ഒരു ഒടിപി മെസേജ് വന്നു. അത് അവരുടെ ഒടിപിയാണെന്നും അറിയാതെ വന്നതാണെന്നും ഒന്ന് പറഞ്ഞ് തരാമോയെന്നും ചോദിച്ചു. ഒടിപി പറഞ്ഞുകൊടുത്തതോടെയാണ് ഹാക്കിംഗ് ആണെന്ന സംശയം തോന്നിയത്. ഇതിനിടെ സൈബർ പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും നടി പറഞ്ഞു..
കേരളത്തിൽ ശിൽപ്പശാലയ്‌ക്ക് വരുമ്പോഴുള്ള പരിചയമാണ്. അതിനാൽ തന്നെ പണം ചോദിച്ചപ്പോൾ സംശയിച്ചതുമില്ല. പിന്നീട് രഞ്ജന ഗൗറിനെ വിളിച്ചപ്പോള്‍ അവരുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത വിവരം അറിയുന്നതെന്നും അഞ്ജിത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്