നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം ആണ് നടന്നത്. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം.
വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടി രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ്. നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല എന്നിങ്ങനെയുള്ള ശാപവാക്കുകള്‍ ചൊരിയുന്ന കമന്റുകള്‍ ഒട്ടേറെയുണ്ട്. ശോഭിതയ്‌ക്കും നാഗചൈതന്യയ്‌ക്കും പൊരുത്തമില്ല എന്നാണ് മറ്റൊരു വിഭാഗത്തിന്റെ കണ്ടുപിടുത്തം.
നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള ദീര്‍ഘനാളത്തെ പ്രണയം 2017-ല്‍ വിവാഹത്തിലെത്തി. നാല് വര്‍ഷത്തെ ദാമ്ബത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ തങ്ങള്‍ വേര്‍പിരിഞ്ഞതായി ഇരുവരും പ്രഖ്യാപിച്ചു. സാമന്തയുമായുള്ള വിവാഹമോചനം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ശോഭിതയും നാഗചൈതന്യയും ഡേറ്റ് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പക്ഷേ ഇരുവരും ഇതെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
2023-ല്‍ പ്രശസ്ത ഷെഫ് സുരേന്ദര്‍ മോഹന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. ലണ്ടനില്‍ തന്റെ റെസ്റ്ററന്റ് സന്ദര്‍ശിക്കാനെത്തിയ നാഗചൈതന്യയ്‌ക്കൊപ്പമുള്ള ഒരു ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കൈകൊണ്ട് മുഖം മറച്ചിരിക്കുന്ന ശോഭിതയെ ആരാധകര്‍ കണ്ടെത്തിയതോടെ ചിത്രം കാട്ടുതീ പോലെ പടര്‍ന്നു.
ഇരുവരും സിനിമയില്‍ ഒന്നിച്ചഭിനയിക്കുകയോ സുഹൃത്തുക്കളായി ഒരുമിച്ച് പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല. അതു തന്നെയായിരുന്നു ഗോസിപ്പുകളുടെ ആക്കം കൂട്ടിയത്. ഒരിക്കല്‍ ആഫ്രിക്കയില്‍ അവധി ആഘോഷിക്കുന്ന ചിത്രം ശോഭിത പങ്കുവച്ചിരുന്നു. ജംഗിള്‍ സഫാരിയുടെ ചിത്രമായിരുന്നു അത്.
തൊട്ടുപിന്നാലെ നാഗചൈതന്യയും സമാനമായ ചിത്രം പങ്കുവച്ചതോടെ ആരാധകര്‍ ആവേശത്തിലായി. ഈ വര്‍ഷം അവസാനം വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹനിശ്ചയം അറിയിച്ചത്.ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിന്നു ചടങ്ങില്‍ പങ്കെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്