അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങിയപ്പോള്‍ മുതല്‍ ഏറ്റവും കൂടുതല്‍ സൈബർ ആക്രമണം നേരിടുന്ന നടനാണ് മോഹൻലാല്‍.
ആ സമയത്ത് മോഹൻലാല്‍ ബിജെപി അനുഭാവിയാണെന്ന് പറഞ്ഞായിരുന്നു ഒരു വിഭാഗം ആളുകള്‍ മോഹൻലാലിനെ പരിഹസിച്ചിരുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന് ക്ഷണമുണ്ടായിട്ടും രാമ ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്തില്ലെന്നും അതിനാല്‍ വാലിബന്‍ ബഹിഷ്‌കരിക്കുമെന്നും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ ഉയരുകയാണ്.
മലൈക്കോട്ടെ വാലിബന്റെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെയാണ് സിനിമ ബഹിഷ്‌കരിക്കുന്നതായുള്ള കമന്റുകള്‍ ആദ്യം വന്നത്. മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി തിയറ്ററില്‍ പോയി കാണില്ലെന്നും പറഞ്ഞ് നിരവധിപേര്‍ കമന്റുമായെത്തി.
പോസ്റ്റിനു താഴെ അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകള്‍ വന്നു. സംഘികള്‍ സിനിമ ബഹിഷ്‌കരിക്കുന്നതോടെ വാലിബന്‍ ഹിറ്റാകുമെന്ന് കുറച്ചുപേര്‍ പറഞ്ഞു. ഈ മാസം 25നാണ് വാലിബന്‍ തിയേറ്ററില്‍ എത്തുന്നത്.
മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടെ വാലിബൻ. പ്രീ സെയിലിൽ തന്നെ ഒന്നര കോടിയോളം രൂപയാണ് വാലിബൻ ഇതുവരെ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷൻ 5 കോടി ആകുമെന്നാണ് ഇപ്പോഴത്തെ കണക്ക്. മോഹൻലാൽ, ഹരീഷ് പേരടി, സോണാലി കുൽക്കർണി, മനോജ് മോസസ്, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്