നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കി റൊണാൾഡോ

SEPTEMBER 13, 2024, 11:45 AM

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.  വിവിധ സമൂഹമാധ്യമങ്ങളിലായി തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടിയെന്ന മാന്ത്രിക സംഖ്യയിലെത്തിച്ചാണ് റൊണാള്‍ഡോ ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയായത്.

 ഇന്‍സ്റ്റഗ്രാമിലാണ് റൊണാള്‍ഡോയെ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നത്. 63.9 കോടി ആളുകൾ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയുടെ പിന്നിലുണ്ട്.

ഫേസ്ബുക്കില്‍ 17 കോടി പേര്‍ റൊണാള്‍ഡോയെ പിന്തുടരുമ്പോള്‍ എക്സില്‍ 11.3 കോടി ആളുകളാണ് റൊണാള്‍ഡോക്ക് ഒപ്പമുള്ളത്. ഒരു മാസം മുമ്പ് മാത്രം തുടങ്ങിയ യുട്യൂബ് ചാനലിൽ 6.5 കോടി ആളുകള്‍ റൊണാള്‍ഡോയുടെ ചാനല്‍ സബസ്ക്രൈബ് ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

എക്സില്‍ ചെയ്ത പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടിയായ കാര്യം റൊണാള്‍ഡോ അറിയിച്ചത്. ചരിത്രനേട്ടത്തില്‍ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു റൊണാള്‍ഡോയുടെ പോസ്റ്റ്.   


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam