ആരാധകരുടെ പ്രിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം അടുത്ത മാസമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് കഴിഞ്ഞാല്‍ വിവാഹം വൈകിക്കേണ്ടെന്നാണ് ഇരുവരുടേയും തീരുമാനം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
2019 മുതല്‍ പ്രണയത്തിലായ സ്മൃതിയും പലാഷും കഴിഞ്ഞ വര്‍ഷമാണ് തങ്ങളുടെ ബന്ധം ലോകത്തെ അറിയിച്ചത്. വിവാഹത്തിന്റെ തീയതിയും എവിടെ വെച്ചായിരിക്കും വിവാഹം എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
അതേസമയം സ്മൃതിയുടെ സ്ഥലമായ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ വെച്ചായിരിക്കും വിവാഹം നടക്കുക എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. നംവബര്‍ 20 ന് വിവാഹ ആഘോഷങ്ങള്‍ തുടങ്ങും. സംവിധായകനും മ്യൂസിക് ഡയറക്ടറുമാണ് പലാഷ് മുച്ചല്‍. പലാഷിന്റെ മൂത്ത സഹോദരി പലക് മുച്ചല്‍ ബോളിവുഡിലെ അറിയപ്പെടുന്ന ഗായികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
