വാഷിംഗ്ടൺ: ഇതിഹാസ സംഗീതജ്ഞൻ ജോൺ ബോൺ ജോവിയുടെ മകൻ ജേക്ക് ബോംഗിയോവി(22)യുമായുള്ള തൻ്റെ രഹസ്യ വിവാഹം സ്ഥിരീകരിച്ചു സ്‌ട്രേഞ്ചർ തിങ്‌സ് നടി മില്ലി ബോബി ബ്രൗൺ.
തിങ്കളാഴ്ച, യൂണിവേഴ്സൽ ഒർലാൻഡോയിലെ തങ്ങളുടെ രസകരമായ ദിവസത്തിൻ്റെ ചിത്രങ്ങൾ പങ്കിട്ടു കൊണ്ടാണ് താരം വിവാഹവാർത്ത സ്ഥിരീകരിച്ചത്. ചിത്രങ്ങളിൽ, ഇരുവരും തങ്ങളുടെ സുഹൃത്തുക്കളുമായി ഉല്ലസിക്കുന്നതും ആ ദിവസം ആസ്വദിക്കുന്നതും കാണാം. 'ഭാര്യ' എന്ന് എഴുതിയ ഷോർട്ട്സും തൊപ്പിയും ധരിച്ചാണ് ഫോട്ടോയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അടുത്തിടെ തന്റെ ഒരു വിഡിയോയിൽ മില്ലി ബോബി ബ്രൗൺ തൻ്റെ മനോഹരമായ പുതിയ വിവാഹ മോതിരം ആരാധകർക്കായി പങ്കുവച്ചിരുന്നു. അന്ന് തൊട്ട് താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളും ഉണ്ടായിരുന്നു.
മെയ് മാസത്തിൽ മില്ലി ബോബി ബ്രൗണും ജെയ്ക്ക് ബോംഗിയോവിയും രഹസ്യമായി വിവാഹിതരായെന്ന് അടുത്തിടെ പീപ്പിൾ മാഗസിൻ സ്ഥിരീകരിച്ചിരുന്നു. ചടങ്ങിൽ ജോൺ ബോൺ ജോവിയും ബ്രൗണിൻ്റെ മാതാപിതാക്കളും ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ മാത്രം ആയിരുന്നു സന്നിഹിതരായത്. ഈ വർഷം അവസാനം വിവാഹം ഒരു വലിയ ആഘോഷം ആയി നടത്താൻ അവർ പദ്ധതിയിടുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.
മില്ലി ബോബി ബ്രൗണും ജെയ്ക്ക് ബോംഗിയോവിയും 2021 ജൂണിൽ ആണ് ഡേറ്റിംഗ് ആരംഭിക്കുന്നത്. അന്നുമുതൽ ഇരുവരും ഒരുമിച്ചാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്