ബെംഗളൂരു: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് ബെംഗളൂരുവിൽ അറസ്റ്റിലായതായി റിപ്പോർട്ട്. എ.വി.ആർ എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും നടിയുടെ പരാതിയിൽ പറയുന്നു. ഇത് കൂടാതെ നിർമാതാവിന്റെ സമ്മർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും നടി പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ നടിയുടെ ആരോപണം അരവിന്ദ് നിഷേധിച്ചു. നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും നടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും ആണ് അരവിന്ദ് ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
