നടൻ നാഗാര്‍ജുനക്കെതിരെ പരാതി

OCTOBER 5, 2024, 7:12 PM

പൊതുമുതൽ കയ്യേറി കൺവെൻഷൻ സെൻ്റർ നിർമ്മിച്ചെന്നാരോപിച്ച് നടൻ നാഗാർജുനയ്‌ക്കെതിരെ പരാതി. ഹൈദരാബാദിലെ മദാപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

എൻജിഒ ജനം കോസം മാനസാക്ഷി ഫൗണ്ടേഷൻ പ്രസിഡൻ്റ് കാസിറെഡ്ഡി ഭാസ്‌കരയാണ് നടനെതിരെ പരാതി നൽകിയത്.

നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെൻ്ററിനെതിരെയാണ് ആരോപണം. ഹൈദരാബാദിലെ തമ്മിടികുണ്ഡ തടാകത്തിൻ്റെ ബഫർ സോണിൽ പെട്ട  കോടികൾ വിലമതിക്കുന്ന ഭൂമി കയ്യേറിയാണ് നാഗാർജുന കൺവൻഷൻ സെൻ്റർ നിർമ്മിച്ചതെന്ന് കാസിറെഡ്ഡി ഭാസ്‌കരയുടെ പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

പൊതുമുതൽ തട്ടിയെടുത്ത് നിർമ്മിച്ച കൺവെൻഷൻ സെൻ്റർ വഴി നാഗാർജുന വരുമാനം ഉണ്ടാക്കുന്നതായി പരാതിക്കാരൻ ആരോപിച്ചു. ഈ നിയമലംഘനങ്ങൾക്ക് നടനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് കാസിറെഡ്ഡി ഭാസ്‌കര പറഞ്ഞു.

ഓഗസ്റ്റ് 24 ന് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി നാഗാർജുനയുടെ കൺവെൻഷൻ സെൻ്റർ തകർത്തിരുന്നു. പൊതുമുതലും തണ്ണീർത്തടങ്ങളും കൈയേറി കൺവെൻഷൻ സെൻ്റർ നിർമിച്ചതാണെന്നു കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍, ഒരു തുണ്ട് ഭൂമി പോലും താൻ കയ്യേറിയിട്ടില്ലെന്നാണ് നാഗാർജുന പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam