ഭീഷണിയുണ്ട്,' സനല്‍കുമാര്‍ ശശിധരനെതിരായ പരാതിയില്‍ രഹസ്യമൊഴി നല്‍കി നടി

FEBRUARY 10, 2025, 7:58 AM

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പരാതി. പരാതിക്കാരിയായ നടി രഹസ്യ മൊഴി നല്‍കി. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയാണ് മൊഴി നല്‍കിയത്.

ഫേസ്ബുക്ക് വഴി അപമാനിച്ചു എന്നായിരുന്നു നടിയുടെ പരാതി. പരാതി നല്‍കിയ ശേഷവും സനല്‍ നടിയെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് സര്‍ക്കുലര്‍ പൊലീസ് ഇറക്കിയിരുന്നു. എറണാകുളം എളമക്കര പൊലീസാണ് സനല്‍കുമാര്‍ ശശിധരനെതിരെ കേസ് എടുത്തത്.

vachakam
vachakam
vachakam

പ്രതിയായ സനല്‍ കുമാര്‍ ശശിധരന്‍ നിലവില്‍ യു.എസിലാണ് താമസമെന്നാണ് പൊലീസ് കണ്ടെത്തല്‍. അതിനാല്‍ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എംബസി വഴി പ്രതിയ്‌ക്കെതിരായ നടപടികള്‍ക്കുള്ള നീക്കങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

2022ലാണ് സനല്‍കുമാര്‍ ശശിധരനെതിരെ നടി ആദ്യം പരാതി നല്‍കുന്നത്. തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ സംവിധായകന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനില്‍ക്കെ തന്നെ പരാതിക്കാരിയെ വീണ്ടും ശല്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ വീണ്ടും പരാതി നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam