പാടുന്നതിനിടയിൽ പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങി; കോളേജ് പരിപാടിയിൽ നിന്നും ഇറങ്ങി പോയി ജാസി ഗിഫ്റ്റ്

MARCH 15, 2024, 12:45 PM

കോളജ് പരിപാടിയിൽ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതായി റിപ്പോർട്ട്. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ പ്രതിഷേധിച്ചു വേദിയിൽ നിന്നും ഇറങ്ങി പോയത്. 

കോളജ് ഡേ യിലെ പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. വിദ്യാർത്ഥികൾ ക്ഷണിച്ച പ്രകാരമാണ് ഗായകൻ എത്തിയത്. എന്നാൽ വേദിയിലെത്തിയ പ്രിൻസിപ്പൽ പാടുന്നതിനിടെ ജെസ്സിയുടെ മൈക്ക് പിടിച്ചുവാങ്ങികയായിരുന്നു. ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായി പരാതി ഉണ്ട്. തുടർന്ന് പ്രതിഷേധിച്ച ജാസി ഗിഫ്റ്റ് വേദി വിടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തെ തുടർന്ന് പ്രിൻസിപ്പലിനെതിരെ കോളജ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. 

ഇതേസമയം ഇത്രയും നാളത്തെ തന്റെ സംഗീത ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഒപ്പം പാടാനെത്തിയ മുതിർന്ന ഗായകനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്നും ജാസി ഗിഫ്റ്റ് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam